India Kerala

മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ നഗരസഭ നിര്‍ത്തിവെച്ചു; സര്‍ക്കാര്‍ നിലപാടിന് കാത്തിരിക്കും

മരടിലെ ഫ്ലാറ്റുടമകളെ തല്‍ക്കാലം ഒഴിപ്പിക്കില്ലെന്ന് നഗരസഭ. സുപ്രീം കോടതി വിധിയനുസരിച്ചുള്ള പ്രാഥമിക നടപടികൾ നഗരസഭ സ്വീകരിച്ചുവെന്നും തുടർ നടപടികളിലേക്ക് സർക്കാരിന്റെ നിര്‍ദേശമില്ലാതെ നീങ്ങേണ്ട എന്നാണ് തീരുമാനമെന്നും ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ അറിയിച്ചു. നഗരസഭക്ക് സ്വന്തം നിലയിൽ ഒന്നും ചെയ്യാനില്ലെന്നും അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു.

അതെ സമയം മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഫ്ലാറ്റ് പൊളിച്ചുമാറ്റിയാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രിത സ്ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. 65 പേജുള്ള റിപ്പോർട്ടാണ് ചെന്നൈ ഐ.ഐ.ടി ഇന്നലെ സർക്കാരിന് സമർപ്പിച്ചത്. ഗുരുതരമായ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.