മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊളിക്കലിന് മുന്നോടിയായി 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. മൂന്ന് കെട്ടിടങ്ങളാണ് ആദ്യ ദിവസം പൊളിക്കുക.
അതേ സമയം മരട് ഫ്ലാറ്റ് കേസിൽ വിജിലൻസ് നടപടി തുടങ്ങി. മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്‍റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി. നേരത്തെ അഷ്റഫിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു