മരട് ഫ്ലാറ്റ് വിഷയത്തിൽ യോജിച്ചുള്ള അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മരട് ഫ്ലാറ്റ് വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും ആർ.എസ്.പി അറിയിച്ച സാഹചര്യത്തിലാണ് ആണ് യോഗം വിളിച്ചു ചേർത്തത്. സർവകക്ഷി യോഗത്തിൽ യോജിച്ചുള്ള അഭിപ്രായം ആകും അറിയിക്കുകയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.
Related News
തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്
തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള പ്രകോപനം, ആരാണ് എറിഞ്ഞതെന്ന് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വാ തുറന്നാൽ നുണ പറയുന്ന […]
കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; 17 ഓളം വിദ്യാർത്ഥികാൾ പരാതി നൽകി
കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല് വർഷമായി അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്കൂളിൽ നിന്നും എത്തിയതാണ്. സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് […]
കോഴിക്കോട് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് മാങ്കാവ് തൃശാലക്കുളത്ത് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചത് അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ, മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കസബ പൊലീസ് അന്വേഷണം തുടങ്ങി.