മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊളിക്കാൻ തയ്യാറാണെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകാൻ പാടില്ലായിരുന്നു.
ഉടമകളോടൊപ്പമാണ് സർക്കാർ നിലകൊള്ളേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മരടിലെ ഫ്ലാറ്റുടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഫ്ലാറ്റുടമകള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഒറ്റക്കാവില്ലെന്നും സുപ്രീംകോടതിയായതിനാല് നിയമവശംകൂടി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷന് പറഞ്ഞു.