താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫ്ലാറ്റിലുള്ളവരെ അറിയിക്കാതെ പുലര്‍ച്ചെയാണ് കെ.എസ്.ഇ.ബി നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
മരട് ഫ്ലാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് താമസസൗകര്യം നല്‍കുമെന്നും പ്രായം ചെന്നവരെയും രോഗികളെയും മാറ്റി പാർപ്പിക്കുന്നതിന്ന് ബന്ധുക്കള്‍ സഹകരിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ഫ്ലാറ്റുകളിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഇതിന് പിന്നാലെ ജലവിതരണവും നിർത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും നടപടികള്‍ പൂർത്തിയാക്കിയത്. അതേസമയം, അതിവ രഹസ്യമായി നടത്തിയ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാത്തരത്തിലും മനുഷ്യത്വരഹിതവും അതിക്രൂരവുമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു.