മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന കാര്യത്തിൽ സർക്കാർ നടപടികൾ അംഗീകരിച്ച് മുന്നോട്ട് പോവാൻ നഗരസഭാ കൗൺസിൽ തീരുമാനം. ഫ്ലാറ്റുടമകള്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം കണക്കാക്കി രണ്ടാമത്തെ ലിസ്റ്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അതേസമയം മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി സുപ്രിം കോടതി തള്ളി.
ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മരട് നഗരസഭ കൌണ്‍സില്‍ യോഗം ഫ്ലാറ്റുകള്‍ കന്പനിയെ ഏല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയില്ല. കന്പനികളെ തീരുമാനിച്ച് കഴിഞ്ഞ പതിമൂന്നാം തീയതി സബ് കലക്ടർ സർക്കാരിന് കത്തയച്ചതായും അതിനാൽ കൌണ്‍സിലിന്റെ പ്രത്യേക അംഗീകാരത്തിന്റെ ആവശ്യമില്ലെന്നായിരുന്നു യോഗതീരുമാനം. ആല്‍ഫാ സെറീന്‍ ഫ്ലാറ്റ് വിജയ് സ്റ്റീല്‍ കമ്പനിക്കും, മറ്റ് മൂന്ന് ഫ്ലാറ്റുകള്‍ എഡിഫൈസ് കമ്പനിക്കും കൈമാറാനാണ് നിലവില്‍ ധാരണയായിട്ടുള്ളത്. പൊളിക്കല്‍ നടപടിക്ക് തുടക്കും കുറിക്കുന്നതിന്റെ ഭാഗമായി വിജയ് സ്റ്റീല്‍ കമ്പനികളുടെ തൊഴിലാളികള്‍ ഇന്നലെ അല്‍ഫാ സെറീന്‍ ഫ്ലാറ്റിലെത്തി പൂജ നടത്തി. പ്രദേശവായികളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കാതെയാണ് നഗരസഭ പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഫ്ലാറ്റുടമകള്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം കണക്കാക്കികൊണ്ടുള്ള രണ്ടാമത്തെ ലിസ്റ്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍കമ്മീഷന്‍ ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിച്ചു
6 കോടി 31 ലക്ഷത്തി 11493 രൂപയാണ് 35 ഫ്ലാറ്റുടമകള്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരമായി സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. 4 ഉടമകള്‍ക്ക് 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തു. ആദ്യഘട്ടം പരിഎഘണിച്ച അപേക്ഷകളില്‍ 3 ഉടമകള്‍ക്ക് 25 ലക്ഷം രൂപ അനുവധിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് 13 ലക്ഷത്തി 13000 മുതല്‍ 2128000 രൂപ വരെയാണ് സമിതിയുടെ ശിപാര്‍ശ. അതേസമയം മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുടമയായ വിജയ് ശങ്കറാണ് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നല്‍കിയത്. ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ചേംബറിലാണ് ഹരജി പരിഗണിച്ചിരുന്നത്.