മരട് ഫ്ലാറ്റ് വിഷയത്തില്‍ സുപ്രിം കോടതിയിൽ ചീഫ് സെക്രട്ടറി ഇന്ന് ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. വിധി നടപ്പാലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാകും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കുക. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.
ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. എന്നാല്‍ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നേട്ടീസ് നല്‍കിയ നടപടി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഫ്ലാറ്റ് പൊളിക്കാന്‍
പതിനഞ്ച് കമ്പനികളാണ് നഗരസഭക്ക് താല്‍പര്യപത്രം സമര്‍പ്പിച്ചത്. ഇവരില്‍ ആരില്‍ നിന്നെല്ലാം ടെണ്ടര്‍ സ്വീകരിക്കണമെന്നതുള്‍പ്പെടെയുള്ള മറ്റ് തുടര്‍നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മതിയെന്നാണ് നഗരസഭയുടെ നിലപാട്. കോടതി നിലപാട് കടുപ്പിച്ചാല്‍ പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും.