കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എം.കുഞ്ഞിമൂസ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായകന് താജുദ്ദീന് വടകര മകനാണ്.
Related News
റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു
റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. അൻപത് രൂപയായിരുന്ന ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ ബാധകമാകുമെന്ന് റെയിൽവേ അറിയിച്ചു. ( railway platform ticket price reduced ) മഹാരാഷ്ട്രയിലും പ്ലാറ്റ്ഫോം ടിക്റ്റ് നിരക്ക് അൻപത് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോക്മാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. സെൻട്രൽ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ദിലീപിനെതിരായ കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. നടന് ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹര്‍ജി പരിഗണിക്കല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് തീരുമാനിച്ചിരുന്നു. പ്രതികള്‍ ഫോണുകള്‍ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ് […]
ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.