India Kerala

മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിനെതിരെ കൊലക്കുറ്റം; ഹരജി ഇന്ന് പരിഗണിക്കും

പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട മണിവാസകത്തിൻെറ സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനുമാണ് ഹരജി നല്കിയത്.

ത്യശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

2004 ഫെബ്രുവരിയില്‍ ഒഡീഷയിലെ കോരാപ്പുട്ട് ജില്ലയില്‍ നിന്ന് ആയുധശേഖരം ആക്രമിച്ച് തട്ടിയെടുത്ത എ.കെ 47 തോക്കുകളും 303 റൈഫിളുകളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സർക്കാര്‍ കോടതിയെ അറിയിച്ചത്. മാവോയിസ്റ്റുകളുടെ മരണ കാരണം ഏറ്റുമുട്ടലാണെന്ന് പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നുണ്ടന്നുമാണ് സര്ക്കാര്‍ വാദം.