India Kerala

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്കാരം; ഹരജി ഇന്ന് ഹൈക്കോടതിയില്‍

പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ കീഴ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിന്റെ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവർ നൽകിയ ഹരജിയിൽ മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിയ ഹരജിക്കാരെ രാത്രി വൈകും വരെ കാത്തു നിന്നിട്ടും മൃതദേഹങ്ങൾ കാണിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.