India Kerala

മാന്ദാമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗം പള്ളിയുടെ ഭരണചുമതലയില്‍ നിന്ന് ഒഴിയും

തൃശൂര്‍ മാന്ദാമംഗലം പള്ളിതര്‍ക്കത്തിന് താത്ക്കാലിക പരിഹാരം. ജില്ലാ ഭരണകൂടത്തിന്റെ ഉപാധികള്‍ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം. പള്ളിയുടെ ഭരണ ചുമതലയില്‍ നിന്ന് ഒഴിയുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി.

യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം നടന്ന തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ജില്ല ഭരണകൂടം ഇന്നലെത്തന്നെ മുതിര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ഇന്നലെ ജില്ല ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പള്ളി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തിട്ടുണ്ട്. ജില്ല കലക്ടര്‍‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 120 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുമുണ്ട്.

മാന്ദാമംഗലം പള്ളി സംഘര്‍ഷം; ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ലാ ഭരണകൂടം

മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്

തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞദിവസമാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതിയാണ്. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ കലക്ടർ ഇരു വിഭാങ്ങളേയും വിളിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്.