നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ സാക്ഷി വിസ്താരത്തിനായി ഇന്നെത്തും. 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും ഇന്ന് കോടതിയി ഹാജരാകും
നടിയെ അക്രമിച്ച കേസിലെ നിർണായക സാക്ഷികളായ മഞ്ജു വാര്യർ, സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. 2015 ജനുവരി 31 ന് മഞ്ജു ദിലീപ് വിവാഹമോചന ഹരജി തീർപ്പാക്കിയ ഇതേ കോടതിയിൽ തന്നെയാണ് ദിലീപിന്റെ കേസിൽ സാക്ഷിയായി മഞ്ജു എത്തുന്നത്.
കലൂരിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടംക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. തുടർന്ന് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കു മുന്നിൽ കേസെത്തി. നടിയെ അക്രമിച്ച കേസിൽ വരും ദിവസങ്ങളിൽ ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഗീതു മോഹൻ ദാസ്,സംയുകത വർമ്മ, ശ്രീകുമാർ മേനോൻ തുടങ്ങിയവരാണ് സാക്ഷി വിസ്താരത്തിനെത്തുന്നത്.