മഞ്ചേശ്വരത്ത് ത്രികോണ മത്സരമെന്നുറപ്പിച്ച് പറയുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയിലാണ്. നിലവിലെ സാഹചര്യങ്ങള്‍ അവരവര്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. മഞ്ചേശ്വരത്ത് യു.ഡി.എഫും, എല്‍.ഡിഎഫും, എന്‍.ഡി.എയും, ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത് തങ്ങള്‍ ജയിക്കുമെന്നാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന അവകാശവാദമല്ല, നിലവിലെ സാഹചര്യത്തില്‍ അനുകൂലമാകുന്ന ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുമടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ജയപ്രതീക്ഷ തന്നെയാണ് എല്‍.ഡി.എഫും പങ്ക് വെക്കുന്നത്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും ഭരണം യുഡിഎഫിനാണ്. രണ്ട് പഞ്ചായത്തുകളില്‍ സി.പി.എം ഭരണവും ഇതില്‍ തന്നെ ഒരു പഞ്ചായത്തിലെ സിപിഎം ഭരണം യു.ഡി.എഫ് പിന്തുണയോടെയാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും നിലവില്‍ ഭരണം ഇല്ലെങ്കിലുംഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ വോട്ടുകളുടെ എണ്ണത്തില്‍ മുന്നിലെത്തിയതാണ് എന്‍.ഡി.എയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.