Kerala

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച വൃക്കരോഗികള്‍ ദുരിതത്തില്‍

20 രോഗികള്‍ക്ക് മാത്രമേ ഡയാലിസിസിന് സൗകര്യമുള്ളൂ. 48 വൃക്ക രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച വൃക്ക രോഗികള്‍ ദുരിതത്തില്‍. ഡയാലിസിസ് ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ഇതിനുള്ള സൗകര്യം ആശുപത്രിയിലില്ല.‍2 0 രോഗികള്‍ക്ക് മാത്രമേ ഡയാലിസിസിന് സൗകര്യമുള്ളൂ. 48 വൃക്ക രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ ഏക പ്രത്യക കോവിഡ് ആശുപത്രിയാണ് മഞ്ചേരിയിലെ മെഡിക്കല്‍ കോളജ്. രണ്ട് ഡയാലിസിസ് മെഷീനുകളാണ് മഞ്ചേരിയിലുള്ളത്. പരമാവധി 20 പേര്‍ക്കെ ഡയാലിസിന് കഴിയുകയുള്ളൂ.

അതേസമയം വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അടിയന്തരമായി സൗകര്യമൊരുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മഞ്ചേരി എം.എൽ എ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. മഞ്ചേരിയിലെ ഡയാലിസിസ് സൗകര്യം വര്ധിപ്പിക്കുന്നതിനൊപ്പം ജില്ലയുടെ മറ്റിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ച വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും ഡിഎംഒ പറഞ്ഞു.