India Kerala

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ ആലുവയിൽ കരിങ്കൊടി

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ എറണാകുളം ആലുവയിൽ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് -കെ.എസ്‌.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. 10 മിനുറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി.

മണിപ്പൂരിൽ പ്രശ്നങ്ങളില്ലെന്നും മണിപ്പൂര്‍ സര്‍ക്കാരിന് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള പറഞ്ഞു.

ജാമിഅ മില്ലിയയിലെ പോലീസ് നടപടിക്കെതിരെ സംസ്ഥാനത്തും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ട്രെയിൻ തടഞ്ഞും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് പ്രകടനം നടത്തിയുമാണ് യുവജന-വിദ്യാർത്ഥി സംഘടനകൾ എതിർപ്പറിയിച്ചത്. രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.