പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മാണി സി കാപ്പന്‍. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു . എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മാണി സി കാപ്പന്‍റെ പ്രതികരണം. നേരത്തെ പാല ഉപതെരഞ്ഞെടപ്പ് നടന്ന സമയത്ത് മാണി സി കാപ്പന്‍ വിജയിച്ചാല്‍ മന്ത്രിയാകുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു.
എന്‍.സി.പിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കേണ്ടതുണ്ട്. തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിവുവന്നത്. എന്നാല്‍ ഈ ഒഴിവിലേക്ക് തന്നെ പരിഗണിക്കേണ്ടെന്നാണ് കാപ്പന്‍ വ്യക്തമാക്കുന്നത്. നിലവില്‍ എന്‍.സി.പിയുടെ ഏക മന്ത്രി പദവി വഹിക്കുന്നത് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എ.കെ ശശീന്ദ്രനാണ്.
എ.കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് പാലായിൽനിന്ന് ജയിച്ച മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള ചർച്ചകൾ എൻ.സി.പിക്കുള്ളിൽ സജീവമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിൽ സി.പി.എമ്മിനും എൽ.ഡി.എഫിലെ മറ്റ് കക്ഷികൾക്കും എതിർപ്പ് ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് എൻ.സി.പി