പാലായില് മാണി കുടുംബത്തില് നിന്ന് സ്ഥാനാര്ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് എല്.ഡി.എഫ് സ്ഥാനാര്ഥി മാണി സി. കാപ്പന്. ഇത് ബോണാസായാണ് കരുതുന്നത്. പി.ജെ ജോസഫിന്റെ സഹായം തേടില്ലെന്നും കാപ്പന് മീഡിയവണിനോട് പറഞ്ഞു.
Related News
‘കണ്ടാല് ഭയക്കുമെന്ന് പറഞ്ഞു; പക്ഷേ, ഏറ്റവും മനോഹരിയാണ് അവള്’
മനസിന്റെ സൌന്ദര്യത്തിലാണ് കാര്യമെന്ന് പറയാറുണ്ടെങ്കിലും വിവാഹക്കമ്പോളത്തില് എത്തുമ്പോള് പലരുടെയും മട്ടും ഭാവവും മാറും. കാലങ്ങളായി പറഞ്ഞുവെച്ച സൌന്ദര്യബോധങ്ങള്ക്കാവും അവിടെ മുന്തൂക്കം. പോരാത്തതിന് സൌന്ദര്യത്തിനൊപ്പം സ്വര്ണവും പണവും കൂടി കണക്കു പറഞ്ഞ് വാങ്ങും. പക്ഷേ ചിലരെങ്കിനും ഇതിനെല്ലാം അപവാദമായി കടന്നുവരും. അത്തരമൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുകയാണ് ആസിഡ് അറ്റാക്ക് സര്വൈവറായ ലളിതയും അവരുടെ ഭര്ത്താവും. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ലളിതയുടെ ഭര്ത്താവിന്റെ ഈ കുറിപ്പില് അത്രമേല് പ്രണയം നിറഞ്ഞുനില്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം: […]
മാണിയില്ലാത്ത പാലായില് അട്ടിമറിക്കൊരുങ്ങി എല്.ഡി.എഫ്
പാലാ ഉപതെരഞ്ഞെടുപ്പില് സ്ഥാനാര്ഥിക്കായുള്ള ചര്ച്ചകള് ഇരുമുന്നണികളും സജീവമാക്കി. കേരള കോണ്ഗ്രസിലെ തര്ക്കം ഉടന് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാലാ സീറ്റില് സ്ഥാനാര്ഥി നിര്ണ്ണയത്തിലെ ആശങ്ക യു.ഡി.എഫിനെ അലട്ടുമ്പോള് കേരള കോണ്ഗ്രസിലെ തര്ക്കം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്.ഡി.എഫ്. മാണിയില്ലാത്ത പാലായില് അട്ടിമറി നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനോടകം തന്നെ എല്.ഡി.എഫ് ഇതിനായുള്ള പ്രവര്ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. പാലാ പിടിക്കാമെന്ന മോഹം പോലും എല്.ഡി.എഫിന് ഒരു കാലത്ത് ഇല്ലായിരുന്നു. എന്നാല് ഇന്ന് സ്ഥിതി മാറി. കെ.എം മാണി ഇല്ലാത്തതും കേരള കോണ്ഗ്രസിലെ തമ്മിലടിയും […]
ഒടുവില് എയിംസ് കേരളത്തിലേക്ക്; ദീര്ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി
കേരളത്തില് എയിംസിന് തത്വത്തില് അംഗീകാരം നല്കാന് ശുപാര്ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്ക്കാര് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില് എയിംസ് ആരംഭിക്കാന് ആലോചിക്കുന്നില്ലെന്നാണ് ലോക്സഭയിലും രാജ്യസഭയിലും സര്ക്കാര് വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്ക്കാര് കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. രാജ്യത്ത് 22 […]