India Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ; മംഗളൂരു സ്റ്റേഷനെ അടർത്തിമാറ്റൻ ശ്രമം

പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു റെയിൽവേ സ്‌റ്റേഷനെ മാറ്റാൻ നീക്കം. റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ താൽപര്യപ്രകാരമാണ് മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റുന്നത്. മംഗളൂരു കൂടി പാലക്കാടിന് നഷ്ടപെട്ടാൽ ഫണ്ട് ലഭിക്കുന്നത് ഉള്‍പ്പടെ കുറയുമെന്ന ആശങ്കയാണ് ഉയരുന്നത്.

മംഗളൂരു ജംഗ്ഷൻ, സെൻട്രൽ റെയിൽവേ സ്‌റ്റേഷനുകളെ ഹുബ്ബള്ളി ആസ്ഥാനമായ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനാന്ന് കർണാടക കാരനായ കേന്ദ്ര മന്ത്രിയുടെ ശ്രമം. ദക്ഷിണ റെയിൽവേക്കും, റെയിൽവേ ബോഡിനും കത്തു നൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് ഡിവിഷനിൽ ഏറ്റവും അധികം ചരക്ക് ഗതാഗത വരുമാനം ഉള്ള മംഗളൂരുവിനെ അടർത്തിമാറ്റിയാൽ പാലക്കാട് ഡിവിഷന് ലഭിക്കേണ്ട ഫണ്ട് ഉൾപെടെ കുറയും. ഇത് കേരളത്തിന്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കും.

നേരത്തെ സേലം അടർത്തി മാറ്റിയത് പാലക്കാടിന് വലിയ തിരിച്ചടിയായിരുന്നു. സ്വന്തമായി റെയിൽവേ സോൺ വേണമെന്ന് കേരളം ആവശ്യപെടുന്നതിനിടെയാണ് ഉള്ള സിവിഷനിലെ പ്രധാന സ്റ്റേഷനുകൾ പോലും നഷ്ടപെടുന്ന അവസ്ഥയിലേക്ക് എത്തുന്നത്. നിലവിൽ കോയമ്പത്തൂർ മുതൽ മംഗളൂരു വരെയാണ് പാലക്കാട് ഡിവിഷൻ പരിധി.