ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. രണ്ട് ദിവസമായി ആനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാല് ആനകളാണ് ഇവിടെ ചരിഞ്ഞത്. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു. മംഗലാംകുന്നിൽ ഇനി 5 ആനകളാണുള്ളത്. ജില്ലയിൽ ഇനി അവശേഷിക്കുന്നത് 29 നാട്ടാനകളാണ്.
Related News
പേട്ടയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്
തിരുവനന്തപുരം പേട്ടയിൽ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചില്ല. മരുന്നു വാങ്ങാൻ രാത്രി വീട്ടിൽനിന്ന് പോയ സ്ത്രീയെ ആണ് ബൈക്കിൽ എത്തിയ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോൾ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി […]
പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം; ജോയ് മാത്യു
സംസ്ഥാനത്ത പുതിയ നികുതി തീരുമാനങ്ങള്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള് കാണുന്ന സ്വപ്നം. അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന് ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാംമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം കുറിച്ചു. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്– […]
കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ; ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും
കെഎസ്ആർടിസി യ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ഈ മാസം 13 നാണ് കെഎസ്ആർടിസി നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് തങ്ങളുടെ വാദങ്ങൾ കൃത്യമായി മുഖവിലയ്ക്കെടുത്തില്ല. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ല എന്നിങ്ങനെയാണ് അപ്പീൽ ഹർജികളിൽ എണ്ണക്കമ്പനികളുടെ വാദം. ബിപിസിഎൽ, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിൾ […]