എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ തമിഴ്നാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി മുരുകനാണ് കുത്തേറ്റത്.
Related News
അഭിമാനമായി സംരംഭക വര്‍ഷം; 10,000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം
സംരംഭക വര്‍ഷം പദ്ധതിയില്‍ ചരിത്രം തീര്‍ത്ത് എറണാകുളം ജില്ല. പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി. വ്യവസായ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. 10010 യൂണിറ്റുകള്‍ ജില്ലയില്‍ പുതുതായി നിലവില്‍ വന്നു. ഇതിലൂടെ 856 കോടി രൂപയുടെ നിക്ഷേപവും 24403 തൊഴിലവസരങ്ങളും ഉണ്ടായി. സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് 8 മാസവും 6 ദിവസവും മാത്രം പിന്നിടുമ്പോള്‍ കേരളത്തില്‍ 98834 സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചെന്ന് വ്യവസായ മന്ത്രി പറഞ്ഞു. […]
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു ;വളപട്ടണം, മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയത്ത് മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. വളപട്ടണം പുഴയും കരകവിഞ്ഞൊഴുകുകയാണ്. പമ്ബയിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴ വയനാട് ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട് കുഞ്ഞോം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും […]
നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം
നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസിൽ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ വരെ നിരവധി […]