Kerala

മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിച്ചു; ആലുവ സ്വദേശി പിടിയിൽ

മറ്റൊരു വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിച്ചിരുന്നയാൾ പിടിയിൽ.
ആലുവ സ്വദേശി സാബു നെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് റയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു

പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹയ്ദീൻ എന്നയാൾക്കായിരുന്നു. അദ്ദേഹത്തിന്‍റെ സ്ക്കൂട്ടറിന്‍റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചു കൊണ്ടിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സാബുവിന്‍റെ തട്ടിപ്പ് പൊളിഞ്ഞത്.