കൊല്ലം എഴുകോണില് ട്രെയിനിടിച്ച് മധ്യവയസ്കന് മരിച്ചു. എഴുകോണ് സ്വദേശി മനോജ്കുമാര് ആണ് മരിച്ചത്. 53 വയസായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പുനലൂര്-ഗുരുവായൂര് എക്സ്പ്രസ് ഇടിച്ചാണ് മധ്യവയസ്കന് മരിച്ചത്.
Related News
ഗതാഗത നിയമം ലംഘിച്ച് സര്വീസ് നടത്തുന്നത് 147 ബസുകള്
അന്തര് സംസ്ഥാന സര്വീസ് നടത്തുന്ന സ്വകാര്യ ബസുകളില് മോട്ടോര്വാഹന വകുപ്പ് പരിശോധന പുരോഗമിക്കുന്നു. മോട്ടോര് വാഹനവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് സര്വീസ് നടത്തുന്നത് 147 ബസുകളെന്ന് കണ്ടെത്തി. 1,10,000 രൂപ മോട്ടോര് വാഹന വകുപ്പ് പിഴ ചുമത്തി. കൊച്ചിയിലും തൃശൂരിലും പരിശോധന തുടരുകയാണ്. കല്ലടയുടെ ബസുകളും സര്വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. കോഴിക്കോട് […]
ഉമ്മന്ചാണ്ടി കോൺഗ്രസ് നേതൃത്വത്തിലെത്തിയതോടെ പിണറായി വിജയന് ഭയമായെന്ന് എം.എം ഹസ്സന്
ഉമ്മന്ചാണ്ടി കോൺഗ്രസ് നേതൃത്വത്തിലെത്തിയതോടെ പിണറായി വിജയന് ഭയമായെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. സി.ബി.ഐക്കെതിരെ നിയമം പാസ്സാക്കിയവർ തന്നെ ഇപ്പോൾ അവരെ ആശ്രയിക്കുന്നു. സോളാർ വിവാദം വീണ്ടും ഉയർത്തി പിണറായി വിജയൻ തുടർഭരണം പ്രതീക്ഷിക്കേണ്ടെന്നും ഹസന് മീഡിയവണിനോട് പറഞ്ഞു. അനധികൃത നിയമനങ്ങള്ക്കെതിരെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാല് നിയമനടപടി സ്വീകരിക്കും. വഴിവിട്ട നിയമന നീക്കങ്ങള് നടത്തുന്നവർ ക്രിമിനല് നടപടി നേരിടേണ്ടിവരുമെന്നും ഹസൻ പറഞ്ഞു.
പ്രതിഷേധം നിരത്തില് വേണ്ട, മൈതാനത്ത് മതിയെന്ന് മലപ്പുറം കലക്ടര്
പ്രതിഷേധങ്ങൾ അതിരു കടക്കരുതെന്നും സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതുനിരത്തുകളിലെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് കലക്ടറുടെ നിർദേശം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പൊതുനിരത്തുകളിൽ പ്രതിഷേധങ്ങൾ ഒഴിവാക്കുകയും പകരം മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നുമാണ് കളക്ടറുടെ അഭ്യർത്ഥന. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ ഇപ്പോൾ നിലവിലുള്ള നിബന്ധന […]