India Kerala

പ്രണയ നൈരാശ്യം; തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി

തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. തീകൊളുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയിരൂര്‍ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയ നൈരാശ്യം കാരണമാണ് തീ കൊളുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് കുപ്പി പെട്രോളുമായാണ് ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരണ് തീയണച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.