വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Related News
കേരളത്തിൻ്റെ തലസ്ഥാന മാൾ ആകാൻ ലുലു മാൾ; ഔപചാരിക ഉദ്ഘാടനം നാളെ
അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. 2 ലക്ഷം ചതുരശ്രയടി, വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ […]
തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം
തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്സ് കോളജിലും എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ തെളിവുകള്‍ പുറത്ത്. സംഘടന പരിപാടിയില്‍ പങ്കെടുക്കാത്തതിന് കോളജ് ചെയര്മാന് ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സംഭാഷണമാണ് പുറത്തായത്. ഗവ.ആര്‍ട്സ് കോളജ് ചെയര്മാന് സമീറും സംഘവുമാണ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തത്. വനിത മതിലില്‍ പങ്കെടുക്കാതെ ഉച്ചക്ക് വീട്ടില്‍ പോയതിനാണ് മോശം ഭാഷയില്‍ ശകാരം. വകുപ്പ് മേധാവിയോട് ചോദിച്ച ശേഷമാണ് പോയതെന്ന് കരഞ്ഞുപറയുന്ന പെണ്‍കുട്ടികളോട്, എസ്.എഫ്.ഐ യൂണിയന് ഭാരവാഹികളോട് അനുവാദം ചോദിക്കാതെ പോകാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് […]
കര്‍ഷകരുടെ പ്രതിഷേധം ആളിപ്പടരുന്നു; പഞ്ചാബും സുപ്രീംകോടതിയിലേക്ക്
രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. കാർഷിക ബില്ലുകള്‍ പാർലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് […]