Kerala

1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ്; പ്രതി വാഹന മോഷണത്തിന് പിടിയില്‍

1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതി വാഹന മോഷണത്തിന് പിടിയില്‍. മുഹമ്മദ് റഫീഖ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പോലീസാണ് പിടികൂടിയത്. തിരുവനന്തപുരത്ത് ഓൺലൈനായി കാറുകൾ വാടകയ്ക്കെടുത്ത് കോയമ്പത്തൂര്‍ ഉക്കടത്തേക്കാണ് കടത്തിയത്.

സ്പെയർ പാർട്സ് വിൽപനയാണ് ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി. കേസില്‍ തൃശൂർ സ്വദേശി ഇല്യാസിനെ പിടികൂടിയപ്പോഴാണ് മുഹമ്മദ് റഫീഖിന്റെ പങ്ക് പുറത്തുവരുന്നത്. മുന്‍പും കാര്‍ കടത്തല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിത ഭീകരസംഘടന അല്‍ ഉമ്മയുമായി റഫീഖിന് ബന്ധമുണ്ട്. മോഷ്ടിച്ച കാറുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു. കോയമ്പത്തൂര്‍ – മംഗളുരു സ്ഫോടന പശ്ചാത്തലത്തിലാണ് നടപടി.