നടന് മാമുക്കോയയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മാമുക്കോയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍രിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Related News
ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്: എക്സൈസ് ഓഫിസര്‍ക്ക് 7 വര്‍ഷം കഠിന തടവ്
ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്സൈസ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. 2016ലാണ് എക്സൈസ് പ്രിവന്റീവ് ഓഫിസറായ വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ കൂടിയായ പ്രതി ശിക്ഷയില്‍ യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ പി അജയകുമാറാണ് ഹാജരായത്. ഏഴ് വര്‍ഷം കഠിന തടവിനൊപ്പം 50,000 രൂപ […]
‘പ്രവീണ്‍നാഥ് രക്തസാക്ഷി, ഇനിയും ഇങ്ങനെയൊരു ദുരന്തത്തിന് ചോരക്കൊതിപൂണ്ട് അരങ്ങൊരുക്കരുത്’: സൈബര്‍ ബുള്ളിയിങിനെതിരെ മന്ത്രി ആര് ബിന്ദു
പ്രവീണ്‍ നാഥിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. പ്രവീണ്‍ നാഥിന്റേത് രക്തസാക്ഷിത്വമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്സ്മാന് പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിച്ചത്. സമാനമായ സൈബര്‍ അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ ചോരക്കൊതിപൂണ്ട് […]
ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി പൊലീസിന് ലഭിച്ച പരാതികള്‍ അന്വേഷിക്കാനാണ് സംഘം. ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഘത്തില്‍ രണ്ട് സി.ഐമാര്‍ അടക്കം ഒൻപത് പേരാണുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ സംഘത്തിലുണ്ട്. അതത് സ്റ്റേഷനുകളിലെ എസ്ഐമാരെയും വനിതാ സിഐയെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ കേസിലെ അഞ്ചാം പ്രതിയായ ശശികുമാരന് തമ്പിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ച് […]