തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയായിരുന്നു പീഡിപ്പിച്ചത്. സംഭവത്തിൽ ആറു പേർ പൊലീസ് പിടിയിലായി . രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. കാഞ്ചീപുരത്താണ് സംഭവം. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
Related News
പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് തലുക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് ആണ് അപകടത്തിൽ പെട്ടത്.
വാളയാര്‍ സംഭവം; പാലക്കാട് ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. വാളയാര്‍ സംഭവത്തില്‍ 15 കേന്ദ്രങ്ങളില്‍ സി.പി.എം വിശദീകരണ യോഗം നടത്തി. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക,കേസ് സി.ബി.ഐ പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. വാളയാര്‍ കേസില്‍ സി.പി.എം പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉപവാസ സമരം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്,എം.എസ്.എഫ് തുടങ്ങിയ സംഘടനകളും […]
ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം- പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസിന്റെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകാത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. എന്തുകൊണ്ട് പാലായിൽ ജയം ഉണ്ടായില്ല എന്ന് യു.ഡി.ഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയിലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സ്ഥിതി വഷളാക്കി. മധ്യസ്ഥ ചർച്ചകൾക്ക് ജോസ് കെ മണി ഇടം നൽകിയില്ല. ജയസാധ്യതയുള്ളതും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം എന്ന് യു.ഡി.ഫിനെ അറിയിച്ചിരുന്നെന്നും പി.ജെ കൂട്ടിച്ചേര്‍ത്തു. പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. ചിഹ്നം മേടിക്കാന്‍ ജോസ്.കെ.മാണി വിഭാഗം തയ്യാറായില്ല. […]