നടിയെ ആക്രമിച്ച കേസിലെ നടപടികൾ ഇന്നും വിചാരണ കോടതിയിൽ നടക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തല്‍ ഈയാഴ്ച നടന്നേക്കും. ഇതിനു മുന്നോടിയായുള്ള പ്രാഥമിക വാദം ഇന്ന് പൂര്‍ത്തിയാക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതിയും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു സുപ്രിം കോടതിയും നിര്‍ദേശിച്ചിരുന്നു.
കുറ്റകൃത്യത്തിന്റെ ദൃശ്യം കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്നാണ് പ്രതിഭാഗം നിര്‍ദേശിച്ചിരുന്നത്. കോടതി ഇത് അനുവദിക്കാത്തതിനാലാണ് വാദം ചൊവ്വാഴ്ച പൂര്‍ത്തിയാക്കുന്നത്.