കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യത.
Related News
500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി
കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. പാലക്കാട് സ്വദേശി ജുനൈദിന്റെ […]
സംസ്ഥാനത്ത് മാസ്ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ
സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
‘നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നു’
നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടു. മാലേഗാവ് സ്ഫോടനക്കേസില്‍ പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്. എന്നാല്‍ പുതിയ വീഡിയോയില്‍ ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന രംഗങ്ങളാണുള്ളത്. സംഘപരിവാര്‍ വിമര്‍ശകനായ യൂ ട്യൂബര്‍ ധ്രുവ് റാഠിയാണ് പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്നതിനാലുമാണ് പ്രഗ്യക്ക് ബോംബെ ഹൈക്കോടതി […]