India Kerala

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രാവിലെ 11 ന് ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നിവരുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.