ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് പൊലീസിൽ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾ ഉൾപ്പെടെ കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെത്തുടർന്നുള്ള സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം.
Related News
മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം
മഴക്കാലം കേരളത്തിന് ഇപ്പോൾ ദുരിതക്കാലമാണ്. നിർത്താതെ പെയ്യുന്ന മഴയിൽ മുങ്ങുന്ന റോഡുകളും പുഴകളും വീടുകളും സ്ഥിര കാഴ്ചകളായി മാറുകയാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന കേരളത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചയായി നമ്മൾ കണ്ടതാണ്. വീണ്ടുമൊരു മഴക്കാലം എത്താനായി. കേരളത്തിന്റെ പുഴകളിൽ മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യവും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018, 2019 വർഷങ്ങളിൽ സംഭവിച്ച പ്രളയത്തിന്റെ അവശേഷിപ്പുകളാണ് ഇവ. കേരളത്തിലെ 44 പുഴകളിലായി അടിഞ്ഞുകൂടിയ എക്കലിന്റെയും ചെളിയുടെയും അളവാണിത്. ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് […]
മാമലക്കണ്ടത്ത് ആനയും കുട്ടിയാനയും കിണറ്റില്‍ വീണു
എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്. മാമലക്കണ്ടത്ത് ജനവാസമേഖലയിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആനയും കുട്ടിയാനയും വീണത്. അഞ്ചുകുടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. അധികം ആഴമില്ലാത്ത എന്നാല്‍ വലിയ വ്യാപ്തിയുള്ള കിണര്‍ ആണിത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വൈകാതെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ […]
ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക്
ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠരര് രാജീവര് ആദ്യ ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പന്മാര് തൃക്കാര്‍ത്തിക വിളക്ക് കണ്ട് തൊഴുതു. ശ്രീകോവിലിനു മുന്പില് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തൃക്കാര്‍ത്തിക വിളക്കില്‍ അഗ്നി പകര്‍ന്നു. പതിനെട്ടാംപടിക്ക് ഇരുവശത്തും കുത്തുവിളക്കുകളിലും ദീപങ്ങള്‍ തെളിഞ്ഞു. സന്നിധാനവും പരിസരവും പൂര്‍ണ്ണമായും ദീപപ്രഭയില്‍ മുങ്ങി. വിവിധ സേനാംഗങ്ങളും ദേവസ്വം ജീവനക്കാരും ചേര്‍ന്നാണ് ദീപ കാഴ്ച ഒരുക്കിയത്. കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും വിവിധ ഇടത്താവളങ്ങളിലും […]