Kerala

ഇന്ന് മഹാശിവരാത്രി; ഒരുങ്ങി ആലുവ മണപ്പുറവും പരിസരവും

ഇന്ന് മഹാ ശിവരാത്രി. ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാല്‍ മണപ്പുറത്ത് ഭക്തര്‍ക്ക് ഉറക്കമൊഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിയന്ത്രങ്ങളോട് കൂടി ബലി തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്

കൊവിഡ് കാലമായതിനാല്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ടെങ്കിലും മണപ്പുറത്ത് ഉറക്കമൊഴിയാന്‍ ആരെയും അനുവദിക്കില്ല.
മണപ്പുറത്ത് എത്താന്‍ കഴിയാത്തവര്‍ക്ക് അടുത്തുള്ള ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണം നടത്താം.

മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിപ്പുരകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 20 പേര്‍ക്കു വീതം ഒരേസമയം 1,000 പേര്‍ക്കു ബലിയിടാം. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിമുതല്‍ ഉച്ചക്ക് 12 മണി വരെയായിരിക്കും ബലി തര്‍പ്പണത്തിനുള്ള സമയം.