കേരളത്തില്‍ മഹ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞു. മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. അതേസമയം സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് .
എന്നാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുകയാണ. നാല് മീറ്ററില്‍ അധികം ഉയരുമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളം , കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്.