സോഷ്യൽമീഡിയയിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈയിൽ ഓൺലൈൻ വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അത് മറ്റുളളവരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിധമാകരുതെന്ന് എം.എ യൂസഫലി പറഞ്ഞു. വ്യക്തിപരമായി ഇത്തരം പ്രചാരണങ്ങൾ തന്നെ ബാധിക്കുന്നതല്ല എന്നാൽ, അരലക്ഷത്തിലേറെ വരെ ജീവനക്കാരെ വേദനിപ്പിക്കുന്ന വിധം അപവാദപ്രചരണം നടക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് കാലത്ത് ഇ കോമേഴ്സ് രംഗത്ത് 200 ശതമാനം വളർച്ചയാണ് ലുലു ഗ്രൂപ്പിനുണ്ടായത്. അടുത്തവർഷം ഇത് 500 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും 27 പുതിയ പദ്ധതികൾ ഗ്രൂപ്പ് പൂർത്തിയാക്കിയെന്നും യൂസഫലി പറഞ്ഞു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മാത്രമല്ല ജനങ്ങൾ ജനാധിപത്യപരമായ തെരഞ്ഞെടുത്ത ഏതൊരു ഭരണസമിതിയെയും അർഹിക്കുന്ന ആദരവോടയാണ് കാണേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. എന്നാൽ, തനിക്കോ തന്റെ സ്ഥാപനങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും യൂസഫലി വ്യക്തമാക്കി.
Related News
ബാബരി വിധിയില് തുടക്കത്തില് സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ലീഗ്
ബാബരി മസ്ജിദ് കേസില് വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിധിയുടെ വിശദാംശങ്ങള് ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള് സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സമസ്ത അടക്കമുള്ള മുഴുവന് മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്പ്പ് മുതിര്ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്ത്തിയാണ് പാര്ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് […]
വൈഗയുടെ മരണം; കുറ്റസമ്മതം നടത്തി സനു മോഹന്
മുട്ടാര് പുഴയില് പെണ്കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കുറ്റസമ്മതം നടത്തി സനു മോഹന്. വൈഗയെ കൊന്നത് താന് തന്നെയെന്ന് പിതാവ് സനു മോഹന് സമ്മതിച്ചു. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും മൊഴി. എന്നാല് കുട്ടിയെ പുഴയില് എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന് മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. താന് മരണപ്പെട്ടാന് കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന് തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്. […]
ബിജെപിയുടെ നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പ്രതിഷേധം
ബിജെപിയുടെ നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പാലക്കാട് നഗരത്തില് നാഷണല് ജനതാദള്ളിന്റെ പ്രതിഷേധം. മുനിസിപ്പല് ബസ് സ്റ്റാന്റിന് വേണ്ടിയുള്ള നാഷണല് ജനതാദള് സത്യാഗ്രഹ സമരം നൂറാം ദിവസത്തിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യത്യസ്ഥ പ്രതിഷേധം. ദുര്ഭരണത്തിലൂടെ ബിജെപി പാലക്കാടന് ജനതക്ക് കഷ്ടതകള് മാത്രമാണ് സമ്മാനിച്ചതെന്നും ഇതിന് അന്ത്യം കുറിക്കണമെന്നും ആവശ്യപ്പെട്ടാണ് ‘കൊടുംപാവി’ എന്ന് പേരിട്ട് പ്രതീകാത്മക മൃതദേഹവും കെട്ടിവലിച്ച് നാഷണല് ജനതാദള് പ്രതിഷേധം സംഘടിപ്പിച്ചത്. മാവേലിയേയും പ്ലക്കാര്ഡുകളുമായി സംഘാടകര് പ്രതിഷേധത്തിന് ഒപ്പം കൂട്ടി. നഗരമധ്യത്തിലൂടെ കെട്ടിവലിച്ച മൃതദേഹത്തെ […]