ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മുകശ്മീരിലെ സിപിഎമ്മിന്റെ ഏക എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തുന്നത്.
ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാനുള്ള നീക്കത്തില്‍ ശക്തമായ വിയോജിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധമായ നീക്കമാണിതെന്നും സമൂഹത്തിനത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം എഴുതുന്നു. നേരത്തെയും നിരോധനം ഏപ്പെടുത്തിയിരുന്നു. എന്നാല്‍ രോഷം വര്‍ധിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി വിയോജിപ്പുണ്ടെങ്കിലും നിരോധിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്, ഭിന്നമായ ആശയങ്ങളും ചേരുമ്പോഴാണ് ജനാധിപത്യം സമ്പുഷ്ടമാവുക, അതിനാല്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതും നിരോധിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്, തരിഗാമി ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം