മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറി സ്ഥാനത്തുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് ദീര്‍ഘകാലം സസ്പെന്‍ഷനിലായിരുന്നു. വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല എം ശിവശങ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടിയാണ് ശിവശങ്കറിന് നല്‍കിയത്.