ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ശിവശങ്കറിന് സുപ്രിം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായാണ് ജാമ്യം. കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്.
Related News
‘പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ല’; സംസ്ഥാനത്തെ പകുതി ഏകാധ്യാപക വിദ്യാലയങ്ങളും പൂട്ടാന് സര്ക്കാര് തീരുമാനം
സംസ്ഥാനത്തെ പകുതിയോളം ഏകാധ്യപക വിദ്യാലയങ്ങളും പൂട്ടാന് സര്ക്കാര് തീരുമാനം. ആകെയുള്ള 347 വിദ്യാലയങ്ങളില് 116ഉം പൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉള്പ്രദേശങ്ങളില് താമസിക്കുന്ന ആദിവാസികളടക്കമുള്ള 2407 വിദ്യാര്ത്ഥികളുടെ തുടര്പഠനം ഇതോടെ അനിശ്ചിത്വത്തിലായി. ഏറ്റവും അധികം സ്കൂളുകള് പൂട്ടുന്നത് കാസര്ഗോഡ് ജില്ലയിലാണ്. 42 എണ്ണം. 35 സ്കൂളുകള്ക്ക് മലപ്പുറത്തും താഴ് വീഴും. ത്യശ്ശൂരില് ഒരും സ്കൂളും, എറണാകുളത്ത് രണ്ട് സ്കൂളുകളും മാത്രമാണ് പൂട്ടുന്നത്. ഏകാധ്യാപക വിദ്യാലയങ്ങള് പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര് പുറത്തിറക്കിയ ഉത്തരവില് പറയുന്നു. […]
പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് ടിക്കറാം മീണ
പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്.ശബരിമല പ്രചരണ വിഷയമാക്കുന്നതിനെ കുറിച്ചു കൂടുതൽ പറയാനാഗ്രഹിക്കുന്നില്ലെന്നും ടിക്ക റാം മീണ പറഞ്ഞു.
കെ.എന് ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി
കൊല്ലം എല്.ഡി.എഫ് സ്ഥാനാര്ഥി കെ.എന് ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി. ബാലഗോപാലിന്റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം. പാരിതോഷികം സമ്മാനിക്കുന്നതിന്റെ വീഡിയോ സഹിതമാണ് യു.ഡി.എഫ് പരാതി അയച്ചത്. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്ക്കും കൈമാറി.