മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സക്കായി മൂന്ന് മാസം ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കറിൻ്റെ ഹർജി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്. ജസ്റ്റീസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
Related News
സംസ്ഥാനത്ത് ഇന്ന് 2389 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2389 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര് 248, തിരുവനന്തപുരം 225, തൃശൂര് 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]
രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളിൽ മുൻ ദിവസത്തെ കാൾ 3.4% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39157 പേര് രോഗമുക്തി നേടി. പ്രതിദിന കൊവിഡ് മരണങ്ങളിലും വർധനവ് രേഖപ്പെടുത്തി. 530 കൊവിഡ് മരണങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു. കൊവിഡ് വൈറസ് ബാധിതരായ 364129 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 149 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കൊവിഡ് മൂന്നാം […]
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം; ദിലീപിനെ ചോദ്യം ചെയ്യും
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കും. അതിനിടെ നടിയെ ആക്രമിച്ച കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കാൻ അനുമതി ലഭിച്ചു. ഇതിനിടെ നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തി. ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ […]