ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് കസ്റ്റംസ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന സംഹാരി കഴച്ചാല് മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നത്. എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
Related News
കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും
കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സജീവന്റെ കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് രമ്യ കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ ലഭിച്ചശേഷം വിശദമായ തെളിവെടുപ്പിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ വളർത്തുനായയെയും സജീവൻ കൊന്ന് കുഴിച്ചിട്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം നാട്ടുകാർ മൊഴിയായി നൽകിയിരുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്താനുണ്ട്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വീട്ടിലെ തെളിവെടുപ്പിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. മാസങ്ങൾക്ക് […]
ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് അട്ടപ്പാടിയിൽ
അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദർശനം ഇന്ന്. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും. രാവിലെ പത്തു മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം മണ്ണാർകാട് എംഎൽഎ എൻ.ഷം ഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.
കൊല്ലത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മരിച്ചു
കൊല്ലം പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.