India Kerala

എം. ശിവശങ്കറിനെ റിമാന്‍റ് ചെയ്തു

കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ശിവശങ്കറിനെ കാക്കാനാട് ജയിലിലേക്ക് മാറ്റും. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിധി പറല്‍ ഈ മാസം 17ലേക്ക് മാറ്റി.