പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ രാഘവന്‍ നടത്തുന്ന ദേശ രക്ഷാ ലോങ് മാര്‍ച്ചിന് തുടക്കം. സി.പി.എം വഴിപാട് സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന് ന്യൂനപക്ഷങ്ങളോട് വൈകാരിക ബന്ധമില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കോഴിക്കോട് കൊടുവള്ളിയിലാണ് മാര്‍ച്ച് തുടങ്ങിയത്. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും പതാകയേറ്റു വാങ്ങിയ എം.കെ രാഘവന് പിന്നില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. റാലിയില്‍ വന്‍ ജനപങ്കാളിത്തമുണ്ട്. കുന്ദമംഗലത്ത് മാര്‍ച്ചിന് നല്‍കിയ സ്വീകരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഇന്ന് ഫറോക്ക് ചുങ്കത്ത് സമാപിക്കും. സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.






