പൌരത്വപട്ടികയില്‍ സര്‍ക്കാരിനെതിരെ ആരോപണം ആവര്‍ത്തിച്ച് മുസ്‌ലിംലീഗ്. എന്‍പിആര്‍ ഉത്തരവ് മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ലെന്നും കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നും എം.കെ മുനീര്‍ എം.എല്‍.എ.
കേന്ദ്ര നിര്‍ദേശ പ്രകാരം മഞ്ചേരി നഗരസഭ എന്‍പിആര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. എൻപിആറുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കണം. പൌരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ ന്യൂനപക്ഷം ഇടത് മുന്നണിക്കൊപ്പമാണ് എന്ന വാദം ശരിയല്ലെന്നും എ. കെ മുനീര്‍ പറഞ്ഞു