Kerala

പട്ടയങ്ങൾ റദ്ദാക്കിയ നടപടി സിപി ഐഎം- സിപിഐ കുടിപ്പക; മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ

പട്ടയങ്ങൾ റദ്ദാക്കിയ നടപടി സി പി ഐ എം- സി പി ഐ കുടിപ്പകയുടെ ഭാഗമെന്ന് മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ. തന്നെ വ്യാജനാക്കിയത് വി എസ് അച്യുതാനന്ദനാണ്. മൂന്നാറിലെ രണ്ട് പാർട്ടി ഓഫീസുകൾക്കും പട്ടയം നൽകിയത് താനാണ്. വ്യാജപട്ടയമെന്ന് പറയുന്നതിന് മുൻപ് നിയമപരമായി അന്വേഷണം നടത്തണം. എല്ലാ പട്ടയങ്ങളും അനുവദിച്ച് നൽകിയത് നിയമാനുസൃതമായിയാണ് . സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എം ഐ രവീന്ദ്രൻ പറഞ്ഞു.

അതേസമയം വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം സിപിഐ പോര് രൂക്ഷമാക്കുകകായാണ്. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന് എംഎം മണി പ്രതികരിച്ചു. പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.

ഇതിനിടെ എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍ തന്നെ രം​ഗത്തെത്തി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരുപകാരവുമില്ലാത്ത പട്ടയങ്ങളാണ് വലിയൊരു വിഭാഗം ആളുകളുടെ കയ്യിലിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2019 ൽ ഇടതുപക്ഷ സർക്കാരെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.