എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡിൽ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതിയെ വൈസ് ചാന്‍സലര്‍ നിയമിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശം നല്‍കി.
