Kerala

തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് എം.സി കമറുദ്ദീൻ എം.എൽ.എ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് എം.സി കമറുദ്ദീൻ എം.എൽ.എ. ഫാഷൻ ഗോൾഡ് നിക്ഷേപ കേസിലുടെ തന്റെ രാഷ്ട്രീയ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കമറുദ്ദീൻ പറഞ്ഞു.

അന്വേഷണ സംഘത്തിന് തൻ്റെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യം. ഇത് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിരുന്നതായും കമറുദ്ധീൻ പറഞ്ഞു. സ്ഥാപനം പ്രതിസന്ധിയിലായതോടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമ്പോഴായിരുന്നു കേസ്. ടി.കെ പൂക്കോയ തങ്ങളെ പൊലീസ് പിടികൂടാതിരുന്നത് തനിക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ്.

എം.എൽ.എ ജയിലിലായത് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. രാഷട്രീയത്തിൽ താൻ സജീവമായുണ്ടാകും. എം.എൽ.എ ആണെങ്കിലും അല്ലെങ്കിലും മഞ്ചേശ്വരത്തെ സാധാരണക്കാരുടെ പ്രശ്ന പരിഹാരത്തിനായി മുന്നിലുണ്ടാവുമെന്നും കമറുദ്ദീൻ പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ മണ്ഡലത്തിൽ കമറുദ്ദീൻ വീണ്ടും സജീവമാണ്.