Kerala

നല്ല ചോറും മീൻകറിയും, ചിക്കനും സാമ്പാറുമെല്ലാം കൂട്ടി ഉഗ്രനൊരു ഊണ്; ഇനി മുതൽ ക്യാമ്പസുകളിലാരും വിശന്നിരിക്കില്ല

ഇനി മുതൽ ക്യാമ്പസുകളിലാരും വിശന്നിരിക്കണ്ട.തിരൂർ തുഞ്ചൻ സ്മാരക ഗവ: കോളജിലെ വിശപ്പുരഹിത കാമ്പസ് പദ്ധതി സംസ്ഥാന തലങ്ങളിലേക്ക്.സർക്കാർ കോളജുകൾക്ക് തുക അനുവദിച്ച് കൊണ്ട് ഉത്തരവിറക്കി. കഴിഞ്ഞ അദ്ധ്യായന വർഷമാണ് തിരൂർ കോളജിൽ പദ്ധതിക്ക് തുടക്കം കുറിച്ച്. 

നല്ല രുചിയുള്ള ചോറും, ചിക്കനും, മീൻ കറിയും, സാമ്പാറും, തോരനും, പപ്പടവുമെല്ലാം കൂട്ടി നല്ല സ്വാദിഷ്ടമായാ ഭക്ഷണം ഇനി ക്യാമ്പസുകളിൽ വിളമ്പും. കോളേജുകളിൽ ആരും വിശന്നിരിക്കരുത് എന്ന ചിന്തയിൽ നിന്ന് തിരൂർ തുഞ്ചൻ കോളജിൽ കഴിഞ്ഞ അധ്യായന വർഷം ആരംഭിച്ച പദ്ധതിയാണ് ഇന്ന് സംസ്ഥാന തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി തുടക്കത്തിൽ കഞ്ഞിയും,പയറുമായിരുന്നു നൽകിയിരുന്നതെങ്കിൽ സർക്കാർ ഇടപ്പെട്ടതോടെ ചോറും,നോൺ വെജും, വെജിറ്റേറിയനും നൽകാൻ തീരുമാനമായി.കുടുംബശ്രീ സംരീഭകർ മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരൂർ തുഞ്ചൻ സ്മാരക കോളജിൽ വെട്ടം ഗ്രാമ പഞ്ചായത്തിലെ പുണ്യ കുടുംബശ്രീയെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.