കൊല്ലം ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്‍.പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ ഇപ്പോള്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; 9ലധികം ബുക്കുകളിൽ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട മറ്റ് കുട്ടികളുടെ വിവരങ്ങൾ
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയത്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട […]
പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ; സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട്
തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് കളക്ടർ. പൊലീസ് അനുമതി നൽകിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടത്തും. സ്ഫോടനത്തിൽ രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു. ഗുരുതര പരിക്കേറ്റത് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കാണ്. ഇതിലൊരാളാണ് മരിച്ചത്. ആകെ 25 പേർക്ക് പരുക്കേറ്റു. ഇതിൽ 18 പേർ സർക്കാർ ആശുപത്രികളിലാണ്. 7 പേർ സ്വകാര്യ ആശുപത്രിയിൽ. മെഡിക്കൽ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ബലക്ഷയം പറ്റിയ കെട്ടിടങ്ങളിൽ ആളുകൾ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് […]
രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന: ചരല് ഫൈസലിനെ ചോദ്യംചെയ്യുന്നു
കോഴിക്കോട് രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. 15ഓളം വാഹനങ്ങൾ ഈ സംഘത്തിനുണ്ട്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. അപകടത്തിന് പിന്നാലെ തന്നെ ഇവരുടെ യാത്രയെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേര് ഒരാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിടാന്‍ എന്തിന് പോയി? യുവാക്കള്‍ പോയത് വിമാനത്താവളത്തിലേക്ക് തന്നെയാണോ? ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് പോയ സംഘം എങ്ങനെ രാമനാട്ടുകരയില്‍ എത്തി? അപകടത്തിന് മുന്‍പ് ചേസിങ് നടന്നു? തുടങ്ങിയ സംശയങ്ങള്‍ രാവിലെ […]