വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച (ജൂൺ 27) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
Related News
ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ
ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. പമ്പയില്‍ കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല […]
കേരളത്തിൽ കൂടുതൽ വാക്സിനെത്തി
കേരളത്തിലേക്ക് കേന്ദ്രം നൽകിയ കൂടുതൽ ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തി. 1,84,070 ഡോസ് കോവീ ഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്തെത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും. തിരുവനന്തപുരത്ത് നാളെ 43 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. സംസ്ഥാനത്ത് വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ പലയിടത്തും വാക്സിൻ വിതരണം നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു.
അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്
അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന്റെ സി.സി ടിവി ദൃശ്യം പുറത്ത്. നെടുമ്പാശ്ശേരി അത്താണിയിലെ ബിനോയ് കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ബിനുവിനും കൂട്ടാളികള്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങിയ ബിനോയിയെ കാറിലെത്തിയ മൂന്നംഗ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ബിനോയിയെ റോഡിലിട്ട് അക്രമി സംഘം വെട്ടിയത്. […]