ലോട്ടറി ടിക്കറ്റുകളില്‍ ജി.എസ്.ടി വര്‍ധിപ്പിച്ചതിന്റെ മറവില്‍ ഏജന്‍സികളുടെ വന്‍ തട്ടിപ്പ്. ഏജന്‍സികള്‍ 12 ശതമാനം ജിഎസ്ടിക്ക് വാങ്ങിയ ടിക്കറ്റ് റീട്ടെയില്‍ വില്‍പനക്കാര്‍ക്ക് 28 ശതമാനം നിരക്കില്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ ഫെബ്രുവരിയില്‍ വിറ്റയിച്ച ടിക്കറ്റിന് തന്നെ പുതിയ ജി.എസ്.ടി നിരക്ക് ഈടാക്കിയാണ് തട്ടിപ്പ്. ഇത്തരത്തില്‍ മാര്‍ച്ചില്‍ നറുക്കെടുക്കേണ്ട എല്ലാ ടിക്കറ്റുകള്‍ക്കും അധിക നികുതി ഈടാക്കിയെന്ന് മീഡിയവണ്‍ അന്വേഷണത്തില്‍ വ്യക്തമായി. സര്‍ക്കാരിനെയും റീട്ടെയിലര്‍മാരെയും ഒരുപോലെ കബളിപ്പിക്കുന്നതാണ് ഈ തട്ടിപ്പ്.
