India Kerala

സംസ്ഥാനത്ത് ലോട്ടറി വില്‍പന നിര്‍ത്തി

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്. വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്.

വി​ൽ​പ​ന​യും ന​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ താ​ൽ​ക്കാ​ലി​ക സ​ഹാ​യ​മാ​യി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. ന​റു​ക്കെ​ടു​പ്പ് നി​ർ​ത്തി​വെക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പ​ടെ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.